തിരുവനന്തപുരം:ജില്ലിയിൽ കെവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നലെയും കുതിപ്പ്. തുടർച്ചയായ രണ്ടാം ദിവസവും എണ്ണം 600 കടന്നു. ഇന്നലെ 675 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർദ്ധനയാണിത്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5760ആയി. സമ്പർക്കത്തിലൂടെ 542പേർക്ക് വൈറസ് പടർന്നു. ഉറവിടം വ്യക്തമല്ലാത്ത 99പേർക്കും വീട്ടു നിരീക്ഷണത്തിലുണ്ടായിരുന്ന 28 പേർക്കും രോഗം ബാധിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ചുപേർക്കും രോഗബാധയുണ്ട്. 28 ആരോഗ്യപ്രവർത്തകർക്കും രോഗം കണ്ടെത്തി.ഇന്നലെ ഒരാളുടെ മരണവും സ്ഥിരീകരിച്ചു. പാപ്പനംകോട് സ്വദേശി നിജാമുദീന്റെ (61) മരണമാണ് കൊവിഡ് ബാധിച്ചാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചത്. നഗരത്തിലും അതിർത്തി പ്രദേശങ്ങളിലും ഒരുപോലെ രോഗവ്യാപനം അധികരിച്ചത് ആശങ്ക ഇരട്ടിപ്പിച്ചു. സമ്പർക്ക രോഗികളുടെ എണ്ണത്തിലാണ് വൻ വർദ്ധന. പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാദ്ധ്യത ഏറിയതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കാൽ ലക്ഷം പിന്നിട്ടു.
നിരീക്ഷണത്തിലുള്ളവർ - 25,282
വീടുകളിൽ - 20,889
ആശുപത്രികളിൽ - 3,808
കൊവിഡ് കെയർ സെന്ററുകളിൽ - 585
പുതുതായി നിരീക്ഷണത്തിലായവർ - 2,400
ഫാമിലി പ്ലാസ്റ്റിക്കിൽ 110 പേർക്ക് കൊവിഡെന്ന്
തിരുവനന്തപുരം: മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക്കിലെ ജീവനക്കാരിൽ 110 പേർക്ക് കൊവിഡ് പോസിറ്റീവായെന്ന് സൂചന.165പേരെ പരിശോധിച്ചപ്പോഴാണ് 110 പേർക്ക് പോസിറ്റീവായത്. കഴിഞ്ഞ മൂന്നു ദിവസമായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യപ്രശ്നങ്ങളില്ലാത്ത 88 പേരെ കമ്പനി വക ഹോസ്റ്റലിലും രോഗലക്ഷണമുള്ള 22 പേരെ സി.എഫ്.എൽ.റ്റിസിയിലും മാറ്റി. 95 പുരുഷന്മാർക്കും 15 സ്ത്രീകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |