തൃശൂർ: 140 പേർ രോഗമുക്തരായപ്പോൾ ജില്ലയിൽ 296 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,375. തൃശൂർ സ്വദേശികളായ 37 പേർ മറ്റ് ജില്ലകളിൽ ചികിത്സയിലുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,683 ആണ്. 5,234 പേർ രോഗമുക്തരായി. ഇന്നലെ സമ്പർക്കം വഴി 293 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേരുടെ രോഗ ഉറവിടം അറിയില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ 60 വയസിന് മുകളിൽ 15 പുരുഷന്മാരും 31 സ്ത്രീകളുമുണ്ട്. പത്ത് വയസിന് താഴെ പത്ത് ആൺകുട്ടികളും 17 പെൺകുട്ടികളുമുണ്ട്. 777 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 9,677 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇന്നലെ 172 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1,545 പേർക്ക് ആന്റിജൻ പരിശോധന നടത്തി. 1,983 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്.
ക്ലസ്റ്റർ വഴിയുള്ള രോഗബാധ
കെ.എം.ജെ 12
എലൈറ്റ് ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ 1) 5
എസ്.ബി.ഐ കുന്നംകുളം ക്ലസ്റ്റർ 3
കല്യാൺ തൃശൂർ 3
കെ.ഇ.പി.എ ക്ലസ്റ്റർ 2
ദയ ക്ലസ്റ്റർ ആരോഗ്യ പ്രവർത്തകർ 1
ആരോഗ്യ പ്രവർത്തകർ 7
മറ്റ് സമ്പർക്ക കേസുകൾ 255
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
തൃശൂർ: ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുട ഡിവിഷൻ ഒമ്പത്, പാവറട്ടി വാർഡ് ഒന്ന്, (അമ്പാടി ലൈൻ മുതൽ പ്രജീന സ്റ്റോഴ്സ് വരെ), പോർക്കുളം വാർഡ് 3 ( പോർക്കുളം സെന്റർ ഭാഗം), മുല്ലശ്ശേരി വാർഡ് 15 (കമ്പുള്ളി പാലം മുതൽ കണേങ്കാട്ട് അമ്പലം വരെ. സാമൂഹിക ആരോഗ്യ കേന്ദ്രം, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ആയുർവേദ ആശുപത്രി, വെറ്ററിനറി ആശുപത്രി എന്നിവ ഒഴിവാക്കിക്കൊണ്ട്), കാടുകുറ്റി വാർഡ് 9 ( ചാത്തൻ ചാൽ റോഡിൽ ഗോപുരൻ ജോയിയുടെ വീടു മുതൽ ഷാജു സ്മാരക ബസ് സ്റ്റോപ്പ് വരെ റോഡിനിരുവശവും), വരന്തരപ്പിള്ളി 3, 21 വാർഡുകൾ (വാർഡ് 21 വരന്തരപ്പിള്ളി ബേപ്പൂർ വഴി ശ്രീകണ്ഠേശ്വരം അമ്പലം ആലിന്റെ ഇടതുവശം മുതൽ അമ്പിളി അംഗൻവാടി വരെയും വാർഡ് 3 വരന്തരപ്പിള്ളി ബേപ്പൂർ വഴി ശ്രീകണ്ഠേശ്വരം അമ്പലം ആലിന്റെ വലതുവശം മുതൽ പാലക്കൽ അമ്പലം വരെ), കൊണ്ടാഴി 1, 14, 15 വാർഡുകൾ മുഴുവനായും, വാർഡ് 3 (വായനശാല മുതൽ ലെസായിപടി റോഡ് വരെ), കുന്നംകുളം നഗരസഭ 21, 22 ഡിവിഷനുകൾ (21- മാക്കാലികാവ് അമ്പലത്തിന്റെ വലതുഭാഗത്തെ തോടു മുതൽ കൊണാർക്ക് ബുക്ക് ബൈൻഡിംഗ് യൂണിറ്റ് വരെയും, ഡിവിഷൻ 22ൽ കുറുക്കൻപാറ എ.ടി കൃഷ്ണന്റെ വീട് മുതൽ ചിറ്റഞ്ഞൂർ പോകുന്ന വഴി വരെ), വരവൂർ 3, 12 വാർഡുകൾ (വാർഡ് 3 നടുവട്ടം ട്രാൻസ്ഫോർമർ മുതൽ പാറക്കുണ്ട് കയറ്റം വരെയും, വാർഡ് 12 നടുവട്ടം മഹാത്മ ക്ലബ് മുതൽ നടുവട്ടം ചൂണ്ടയിൽ റോഡ് വരെയും), ഗുരുവായൂർ ഡിവിഷൻ ഒമ്പത് ( പാലുവായ് ലക്ഷം വീട് കോളനി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |