കടമ്പഴിപ്പുറം: ഹൈസ്‌കൂൾ ജംഗ്ഷനിൽ പാൽ സൊസൈറ്റിക്ക് സമീപം രണ്ട് ലോറികൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ഇതിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിക്കടയിൽപ്പെട്ട് സൊസൈറ്റിയിലേക്ക് പാലുമായി വന്ന രണ്ടുപേർക്ക് ഗുരുതര പരിക്കുണ്ട്. ഇന്നലെ രാവിലെ 6.45നാണ് സംഭവം.
മീൻ കയറ്റി പെരിന്തൽമണ്ണയിലേക്ക് പോയ ലോറിയും പെരിന്തൽമണ്ണയിൽ പാൽ വിതരണത്തിന് ശേഷം പൊള്ളാച്ചിയിലേക്ക് പോയ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഹൈസ്‌കൂൾ ജംഗ്ഷന് താഴെ ഇറക്കവും വളവും ചേർന്ന ഭാഗത്താണ് അപകടം. ഇറക്കത്തിൽ വളവുതിരിഞ്ഞ് അമിത വേഗത്തിലെത്തിയ പാൽവണ്ടി നിയന്ത്റണം വിട്ട് മീൻലോറിയിൽ ഇടിക്കുകയായിരുന്നു. റോഡിനോട് ചേർന്ന് മരത്തിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് മീൻലോറി മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻവശം പൂർണമായും തകർന്നു. പരിക്കേറ്റ മീൻലോറി ഡ്റൈവറെയും ക്ലീനറേയും പാൽ ലോറി ഡ്റൈവറെയും ജില്ലാ ആശുപത്റിയിലും ലോറിക്കടിയിൽപ്പെട്ട രണ്ടുപേരെ പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്റിയിലും പ്റവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |