ന്യൂഡൽഹി: സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളെ കേന്ദ്രസർക്കാർ നേരിട്ട രീതിയ്ക്കെതിരെ യു.എൻ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് ഡോ.കഫീൽ ഖാൻ. ദേശസുരക്ഷാ നിയമം ഉപയോഗിച്ച് തന്നെ യുപി സർക്കാർ തടവിലാക്കിയതിനെതിരെയാണ് ഖാൻ പരാതി നൽകിയത്.
ദേശസുരക്ഷാ നിയമവും യു.എ.പി.എയും ദുരുപയോഗം ചെയ്യുന്ന സർക്കാർ രാജ്യവ്യാപകമായി ഭിന്നാഭിപ്രായങ്ങളെ അടിച്ചമർത്തുകയാണെന്നും രാജ്യത്ത് വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുകയാണെന്നുമാണ് ഖാൻ യു.എൻ.എച്ച്.ആർസിയെ കത്തിലൂടെ അറിയിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |