തിരുവനന്തപുരം: തലസ്ഥാനത്തെ ആശങ്കയിലാക്കി ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 681 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 656 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 130 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവർത്തകർക്കും ജില്ലയിൽ രോഗം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 553 കൊവിഡ് മരണങ്ങളിൽ 175 എണ്ണവും തിരുവനന്തപുരം ജില്ലയിൽ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകനയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |