പത്തനംതിട്ട - ജില്ലയിൽ ഇന്നലെ 223 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 25 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 25 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 173 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു..
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് ഒൻപത്, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് നാല് (ഫിഷറീസ് ഓഫീസ് മുതൽ കീത്തോട്ടത്തിൽപ്പടി വരെ), പ്രമാടം ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട്
നിയന്ത്രണം ദീർഘിപ്പിച്ചു
എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്നിൽ ഇന്ന് മുതൽ ഏഴു ദിവസത്തേക്കും, ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴിൽ 25 മുതൽ ഏഴു ദിവസത്തേക്കും കൂടി കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിച്ചു.
നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന് (കൊറ്റൻകുടിപള്ളിക്കുന്ന് റോഡ്, കൊറ്റൻകുടിവാഴക്കാല, പെരുമ്പാറ പ്രദേശം), പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ്, 13, നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് അഞ്ച്, ആറന്മുള ഗ്രാമപഞ്ചായത്തിലെ വാർഡ് 17, കോന്നി ഗ്രാമപഞ്ചായത്തിലെ വാർഡ് 16 (എസ്‌കെആർ ലോഡ്ജ് മുതൽ വട്ടക്കാവ് ഭാഗം വരെ), ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 12 (ഏനാത്ത് ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ), റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ്(പേട്ട ജംഗ്ഷൻ മുതൽ ചെമ്പൻമുഖം വരെയും, കോയിക്കൽപ്പടി മുതൽ വർക്ക്‌ഷോപ്പ് വരെയും) എന്നീ സ്ഥലങ്ങൾ ഇന്ന് മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി