തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സന്ദർശന നിയന്ത്രണമുള്ളതിനാൽ വിദ്യാർത്ഥികൾ ഹെൽപ്പ് ഡസ്കിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് കേരള സർവകലാശാല അറിയിച്ചു. പരീക്ഷാവിഭാഗങ്ങളുമായി രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെ, ഹെൽപ്പ്ഡെസ്ക്: 9188526674, 9188526670 എന്നീ ഫോൺ നമ്പറുകളിലും examhelpdesk1@keralauniversity.ac.in, examhelpdesk2@keralauniversity.ac.in എന്നീ ഇ-മെയിൽ വിലാസത്തിലും ബന്ധപ്പെടാം.
മറ്റ് സേവനങ്ങൾക്ക് സി.ബി.സി.എസ്.എസ്. (ഡെപ്യൂട്ടി രജിസ്ട്രാർ ) 0471-2386104, ബി.കോം (അസിസ്റ്റന്റ് രജിസ്ട്രാർ) - 2386389, ബി.എസ്.എസി (അസിസ്റ്റന്റ് രജിസ്ട്രാർ) - 2386256, ബി.എ. (അസിസ്റ്റന്റ് രജിസ്ട്രാർ) - 2386424, ബി.എ.സെക്ഷൻ-2386390, 2386351, ബി.എ, ബി.എസ്.സി ആന്വൽ (അസിസ്റ്റന്റ് രജിസ്ട്രാർ)-2386254 ബി.കോം.ആന്വൽ സെക്ഷൻ - 2386473, ബി.ടെക് (പഴയ സ്കീം) - 2386257, ബി.എ. ആന്വൽ (ഇ.ഡി.കെ) സെക്ഷൻ - 2386350, 2386436, ആന്വൽ സ്കീം - 2386438, 2386433.
ബി.ഡിസ് റാങ്ക് ലിസ്റ്റിന് യോഗ്യതാ പരീക്ഷയുടെ മാർക്ക് നൽകണം
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഒഫ് ആർക്കിടെക്ചർ എന്ന സ്വാശ്രയ കോളേജിലെ ബി.ഡിസ് (ബാച്ച്ലർ ഒഫ് ഡിസൈൻ) കോഴ്സിൽ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ പ്ലസ്ടു മാർക്ക് www.cee.kerala.gov.in വെബ്സൈറ്റിൽ 28ന് വൈകിട്ട് നാലിനകം നൽകണം. ഹെൽപ്പ് ലൈൻ: 0471-2525300.
എംഎസ്സി നഴ്സിംഗ് , എൽ.എൽ.എം പ്രവേശന പരീക്ഷ
തിരുവനന്തപുരം: എം.എസ്സി നഴ്സിംഗ് കോഴ്സിന്റെ ഒബ്ജക്ടീവ് മാതൃകയിലുള്ള ഓൺലൈൻ പ്രവേശന പരീക്ഷ ഒക്ടോബർ 18ന് രാവിലെ 10മുതൽ 12വരെ നടക്കും. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ പരീക്ഷാകേന്ദ്രമുണ്ട്. സെപ്തംബർ 25ന് വൈകിട്ട് നാലിനകം എൻട്രൻസ് കമ്മിഷണർക്ക് ഓൺലൈനായി അപേക്ഷ നൽകണം.
എൽ.എൽ.എം പ്രവേശന പരീക്ഷ ഒക്ടോബർ 18ന് ഉച്ചയ്ക്ക് രണ്ടു മുതൽ നാലുവരെ തിരുവനന്തപുരം, എറണാകുളം,തൃശൂർ, കണ്ണൂർ ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in. ഹെൽപ്പ് ലൈൻ: 0471-2525300.
ആർക്കിടെക്ചർ റാങ്ക് ലിസ്റ്റിന് സ്കോർ നൽകണം
തിരുവനന്തപുരം: ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയാറാക്കാൻ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെയും (നാറ്റാ) യോഗ്യതാ പരീക്ഷയിലെയും (പ്ലസ്ടു, തത്തുല്യം) മാർക്കും www.cee.kerala.gov.in വെബ്സൈറ്റിൽ 26ന് വൈകിട്ട് നാലിനകം അപ്ലോഡ് ചെയ്യണം. വിശദമായ വിജ്ഞാപനം: www.cee.kerala.gov.in. ഹെൽപ്പ് ലൈൻ: 0471-2525300.
കാലിക്കറ്റ് യൂണി. അറിയിപ്പുകൾ
പരീക്ഷാഫലം
2017 ജൂലായിൽ നടത്തിയ വിദൂരവിദ്യാഭ്യാസം എം.ബി.എ. (സി.യു.സി.എസ്.എസ്) മൂന്ന്, നാല് സെമസ്റ്ററുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 2 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
2018 നവംബറിലും 2019 ഏപ്രിലിലും നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബി.കോം / ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
സിൻഡിക്കേറ്റ് യോഗം
സിൻഡിക്കേറ്റ് യോഗം സെപ്തംബർ 25ന് രാവിലെ 10ന് സെനറ്റ് ഹൗസിൽ നടക്കും.
എം.ജി അറിയിപ്പുകൾ
ബിരുദം: രണ്ടാം അലോട്ട്മെന്റ്
കോളജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർ അലോട്ട്മെന്റ് സ്റ്റാറ്റസ് പരിശോധിക്കുന്നതിനായി മുമ്പ് ലഭിച്ച ആപ്ലിക്കേഷൻ നമ്പർ, പാസ് വേഡ് എന്നിവ ഉപയോഗിച്ച് ക്യാപ് വെബ്സൈറ്റിൽ (www.cap.mgu.ac.in) ലോഗിൻ ചെയ്യണം. തുടർന്ന് സർവകലാശാലയ്ക്കുള്ള ഫീസടച്ച് ഉചിതമായ പ്രവേശനം (സ്ഥിര/താത്കാലികപ്രവേശനം) തെരഞ്ഞെടുക്കണം. ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് സ്ഥിരപ്രവേശം മാത്രമേ തെരഞ്ഞെടുക്കാനാകൂ. ഓപ്ഷനുകൾ പുനക്രമീകരിക്കാനും ഒഴിവാക്കാനും 29, 30 തീയതികളിൽ സൗകര്യം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |