തിരുവനന്തപുരം:തലസ്ഥാനത്ത് തീവ്രരോഗവ്യാപനം കുറയാതെ തന്നെ കണക്ക് മേലോട്ട് ഉയരുന്നു. 852 പേർക്കാണ് ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 640 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.184 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 23 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഒരാൾ അന്യസംസ്ഥാനത്തു നിന്നും ഒരാൾ വിദേശത്ത് നിന്നുമെത്തിയതാണ്. മൂന്നു പേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. പുതുക്കുറിച്ചി സ്വദേശി പൗലോസൺ(68), പേരൂർക്കട സ്വദേശി സലീല(49), പേയാട് സ്വദേശി മോഹനൻ(64) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 344 പേർ സ്ത്രീകളും 508 പേർ പുരുഷന്മാരുമാണ്. 25 ആരോഗ്യ പ്രവർത്തകർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 15 വയസിനു താഴെയുള്ള 78 പേരും 60 വയസിനു മുകളിലുള്ള 118 പേരുമുണ്ട്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7877ആയി. ഇതിൽ 24 ഗർഭിണികളും 23 കുട്ടികളും ഉൾപ്പെടുന്നു.
ഇന്നലെ രോഗമുക്തി നേടിയവർ-321
പുതുതായി നിരീക്ഷണത്തിലായവർ -2,236
ആകെ നിരീക്ഷണത്തിലുള്ളവർ-26,816
നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ-1665
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |