ബാലസോർ(ഒറീസ): ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പൃഥ്വിയുടെ രാത്രി പരീക്ഷണം വിജയം. ഒഡീഷയിലെ ബാലസോറിലായിരുന്നു പരീക്ഷണം നടത്തിയത്.
ഇന്ത്യയുടെ സൈനിക സാങ്കേതിക വിദ്യാ വികാസത്തിന്റെ ചുമതലയുളള ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ഡവലപ്പ്മെന്റ് ഓർഗനൈസേഷനാണ് (ഡി ആർ ഡി ഒ) മിസൈൽ വികസിപ്പിച്ചത്.
ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുളള, ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാൻ കഴിയുന്ന ഈ മിസൈലിന് 350 കിലോമീറ്റർ വരെ പ്രഹരശേഷിയുണ്ടെന്നാണ് റിപ്പോർട്ട്.
2003 മുതൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാണ് പൃഥ്വി മിസൈൽ. മിസൈലിന്റെ വിവിധ സാഹചര്യങ്ങളിലെ കാര്യക്ഷമത പരിശോധിക്കുന്നതിനുള്ള പരീക്ഷണമായിരുന്നു ഇന്നലെ നടന്നത്. കഴിഞ്ഞ വർഷം നവംബർ 20 നാണ് പൃഥ്വി -2 ന്റെ അവസാന രാത്രി പരീക്ഷണം വിജയകരമായി നടത്തിയത്.
സംയോജിത ഗൈഡഡ് മിസൈൽ വികസനപദ്ധതിക്കുകീഴിലാണ് ഡിഫൻസ് റിസർച്ച് ഡവലപ്പ്മെന്റ് ഓർഗനൈസേഷൻ പൃഥ്വി മിസൈലുകവ വികസിപ്പിച്ചത്. തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യ വികസിപ്പിച്ച് ആദ്യത്തെ ബാലിസ്റ്റിക് മിസൈലാണിത്. പൃഥ്വി മിസൈലിന്റെ രൂപാന്തരമാണ് നാവികസേന ഉപയോഗിക്കുന്ന ധനുഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |