ചെന്നൈ: കാക്കിയണിഞ്ഞ് കറങ്ങി നടന്ന് കമിതാക്കളെ പൊക്കി, പെൺകുട്ടികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിരുന്ന പീഡന വീരൻ പിടിയിൽ.
ലൈംഗിക ചൂഷണം നടത്താനായി സദാസമയവും പൊലീസ് യൂണിഫോം അണിഞ്ഞ് നടന്നിരുന്ന ചെന്നൈ തോണ്ടിയാർപേട്ട് സ്വദേശി പിച്ചൈമണിയാണ് (35) ചെന്നൈ പുഴൽ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്.
പൊലീസ് വേഷത്തിലെത്തി പീഡിപ്പിച്ച് 15,000 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. 2016-ലും സമാനമായ കേസിൽ പിടിയിലായ പിച്ചൈമണി നാൽപതിലേറെ യുവതികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സദാസമയവും കാക്കിവേഷത്തിലാണ് ഇയാളുടെ സഞ്ചാരം. കമിതാക്കളെത്തുന്ന സ്ഥലങ്ങളിൽ പോയി അവരുടെ സ്വകാര്യനിമിഷങ്ങൾ മൊബൈലിൽ പകർത്തി പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി യുവതികളെ പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതി. പുതിയ കേസിലും സമാനമായ പരാതിയുമായാണ് യുവതി പൊലീസിനെ സമീപിച്ചത്.
യുവതിയുടെയും കാമുകന്റെയും സ്വകാര്യനിമിഷങ്ങൾ പിച്ചൈമണി മൊബൈലിൽ പകർത്തിയിരുന്നു. തുടർന്ന് പൊലീസ് വേഷത്തിൽ ഇവരെ സമീപിച്ച്, വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി. തുടർന്ന്,കാമുകനെ മാറ്റിനിറുത്തിയ ശേഷം യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയും ചെയ്തു. യുവതി പൊലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടതോടെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളുടെ ഫോണിൽ നിന്ന് നിരവധി യുവതികളുടെ വീഡിയോകളും ചിത്രങ്ങളും കണ്ടെടുത്തു. ഇയാൾക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
ഇയാൾക്ക് സ്വന്തമായി നാല് ടാങ്കർ ലോറികളുണ്ട്. ബൈക്കിലാണ് ഇയാൾ ചുറ്റിക്കറങ്ങുന്നത്. കമിതാക്കളും ദമ്പതിമാരും വരുന്ന മിക്ക സ്ഥലങ്ങളിലും ഇയാളുടെ സാന്നിദ്ധ്യമുണ്ടാകും. കമിതാക്കളാണ് ഇയാളുടെ പ്രധാന ഇര. ദൃശ്യങ്ങൾ പകർത്തിയ ശേഷം കമിതാക്കളുടെ അടുത്തെത്തി ഭീഷണിപ്പെടുത്തും. വഴങ്ങിയില്ലെങ്കിൽ താൻ പൊലീസുകാരനാണെന്നും കേസെടുക്കുമെന്നും പറയും. ഇതോടെ മിക്കവരും ഇയാളുടെ ഭീഷണിക്ക് വഴങ്ങുകയാണ് പതിവ്. മിക്കവരും പരാതി നൽകാത്തതിനാല്‍ ഈ സംഭവങ്ങളൊന്നും പുറത്തറിയാറില്ല
പൊലീസിന്റെ ഭാഷ്യം
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |