കോട്ടയം : ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പിന്തുണയും സഹായവും നൽകുന്ന എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി യൂണിറ്റുകൾക്ക് സഹചാരി പദ്ധതിയിൽ നൽകുന്ന അവാർഡിന് സാമൂഹ്യ നീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, പ്രൊഫഷണൽ കോളേജുകളിൽ പഠനത്തിലും മറ്റ് പ്രവർത്തനങ്ങളിലും, സ്ഥാപനത്തിന് പുറത്ത് നടക്കുന്ന വിവിധ പരിപാടികളിലും നൽകുന്ന സഹായമാണ് പരിഗണിക്കുക. സ്ഥാപന മേധാവിയുടെ ശുപാർശ ഉൾപ്പെടുന്ന അപേക്ഷ പ്രവർത്തന റിപ്പോർട്ടുകളും ഫോട്ടോകളും സഹിതം ഒക്ടോബർ 15 നകം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾ www.swd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2563980