മെഡിലിയൻ: കുപ്രസിദ്ധ കൊളംബിയൻ മയക്കുമരുന്ന് രാജാവ് പാബ്ലോ എമിലോ എസ്കോബാറിന്റെ പഴയ ഫ്ളാറ്റ് പൊളിച്ച മരുമകന് ലഭിച്ചത് അമ്പരപ്പിക്കുന്ന പണ ശേഖരം.
പാബ്ലോ എസ്കോബാർ അഞ്ച് വർഷത്തോളം ഒളിത്താവളമാക്കിയ കൊളംബിയയിലെ മെഡിലിയൻ പട്ടണത്തിലെ ഫ്ളാറ്റിൽ നിന്നാണ് അദ്ദേഹത്തിന്റെ മരുമകനായ നിക്കോളസ് എസ്കോബാർ 184.32 കോടി രൂപയോളം മൂല്യമുള്ള അമേരിക്കൻ ഡോളർ കണ്ടെത്തിയത്.ഫ്ളാറ്റിന്റെ ബേസ്മെന്റിലെ ചുമരിൽ ഒളിപ്പിച്ച രീതിയിലായിരുന്നു ഇത്.ചീഞ്ഞളിഞ്ഞ ശവശരീരത്തിന്റെ ദുർഗന്ധം വന്നതിനാലാണ് ചുമർ പൊളിച്ചുനോക്കിയത്. പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ രീതിയിലുള്ള നോട്ട് കെട്ടുകൾ ഉപയോഗ ശൂന്യമായ രീതിയിലാണ് എന്നാണ് നിക്കോളാസ് എസ്കോബാർ പറയുന്നത്. ഇതിന് പുറമേ ഒരു ടൈപ്പ് റൈറ്റർ, സാറ്റലെറ്റ് ഫോൺ, സ്വർണ്ണപേന, ക്യാമറ, ഇതുവരെ ഡെവലപ്പ് ചെയ്യാത്ത ഒരു ചുരുൾ ഫിലിം എന്നിവയും കണ്ടെത്തി..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |