കോഴിക്കോട്: സംസ്ഥാന ഇന്റലിജൻസിന്റെ നിർദേശ പ്രകാരം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് 'എക്സ് ' കാറ്റഗറി സുരക്ഷ ഒരുക്കാൻ പൊലീസ്. എന്നാൽ, അത് ആവശ്യമില്ലെന്ന നിലപാടിലാണ് സുരേന്ദ്രൻ.
ഇന്റലിജൻസ് എ.ഡി.ജി.പിയുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് റൂറൽ പൊലീസ് ചീഫ് ഡോ. എ.ശ്രീനിവാസാണ് സുരക്ഷ ഒരുക്കാൻ തയ്യാറായത്. ലൈഫ് മിഷൻ, സ്വർണ കള്ളക്കടത്ത് കേസുകളിലെ അന്വേഷണം മുറുകുമ്പോൾ സി.പി.എം അണികൾ പ്രകോപിതരായി ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്. എന്നാൽ, തനിക്ക് പൊലീസിനേക്കാൾ വിശ്വാസം ജനങ്ങളിലാണെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. 2019 മുതൽ കെ.സുരേന്ദ്രന് സുരക്ഷാ ഭീഷണി ഉണ്ടെന്നാണ് റൂറൽ പൊലീസ് മേധാവി പറയുന്നത്. അന്ന് ഗൺമാനെ അനുവദിക്കാൻ തയ്യാറായെങ്കിലും സുരേന്ദ്രൻ സ്വീകരിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |