ബംഗളൂരൂ: ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബംഗളൂരു നഗരത്തിലേക്കുള്ള നിര്‍ദ്ദിഷ്ട ഹൈപ്പര്‍ലൂപ്പിന്റെ സാദ്ധ്യതാ പഠനം നടത്തുന്നതിനായി വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പും ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (ബി.ഐ.എ.എൽ) ഞായറാഴ്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
വിമാനത്താവളത്തിനും സിറ്റി സെന്ററിനുമിടയിലുള്ള യാത്രാ സമയം 10മിനിറ്റായി കുറയ്ക്കാന്‍ കഴിയും. സാങ്കേതിക, സാമ്പത്തിക, റൂട്ട് സാധ്യതകളെ കേന്ദ്രീകരിക്കുന്ന സാധ്യതാ പഠനം ആറുമാസം വീതമുള്ള രണ്ട് ഘട്ടങ്ങളായി പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
1,080 കിലോമീറ്റര്‍ വേഗതയില്‍, ഹൈപ്പര്‍ലൂപ്പിന് 10 മിനിട്ടിനുള്ളില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് നഗര കേന്ദ്രത്തിലേക്ക് മണിക്കൂറില്‍ ആയിരക്കണക്കിന് യാത്രക്കാരെ എത്തിക്കാന്‍ കഴിയുമെന്ന് പ്രാഥമിക വിശകലനത്തില്‍ പറയുന്നു. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിന്റെയും ഡി.പി വേള്‍ഡിന്റെയും ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സുലൈമും ടി.എം. ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കപില്‍ മോഹന്റെ സാന്നിധ്യത്തില്‍ കര്‍ണാടക ചീഫ് സെക്രട്ടറിയും ബിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ വിജയ് ഭാസ്‌കറും തമ്മില്‍ ധാരണാപത്രം കൈമാറി.
ജനങ്ങളുടെ കാര്യക്ഷമമായ മുന്നേറ്റം സാധ്യമാക്കുന്നതിനും ആവശ്യമായ അടിസ്ഥാന കാര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനുമുള്ള മറ്റൊരു പ്രധാന പടിയാണ് ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഹൈപ്പര്‍ലൂപ്പ് കണക്റ്റിവിറ്റിക്കായുള്ള സാദ്ധ്യതാ പഠനം 'ടി എം വിജയ് ഭാസ്‌കര്‍ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |