വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റെടുത്തതിന് ശേഷം ആദായ നികുതി ഇനത്തിൽ ഡൊണാൾഡ് ട്രംപ് അടച്ചത് വെറും 750 ഡോളർ എന്ന് റിപ്പോർട്ട്. 2016ലെ തിരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു ഇത്.
ഇരുപതിൽ അധികം വർഷത്തെ ടാക്സ് റിട്ടേൺ ഡാറ്റ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ പത്ത് വർഷം ട്രംപ് ആദായ നികുതി അടച്ചിട്ടില്ലെന്നും ലാഭത്തേക്കാൾ നഷ്ടം ഉണ്ടായെന്ന് അവകാശപ്പെട്ടാണ് ട്രംപ് ടാക്‌സ് അടയ്ക്കാതിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൻ പ്രസിഡന്റുമാർ വ്യക്തിഗത സാമ്പത്തികനില വെളിപ്പെടുത്തേണ്ടതില്ല. എന്നാൽ റിച്ചാർഡ് നിക്‌സന്റെ കാലം മുതൽ വിവരങ്ങൾ വെളിപ്പെടുത്താറുണ്ട്. ഈ പതിവ് തുടരാൻ ട്രംപ് തയ്യാറായിരുന്നില്ല.
2016 ലെ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ നികുതി വിഷയം ചർച്ചയായിരുന്നു. നവംബറിൽ നടക്കുന്ന അടുത്ത തിരഞ്ഞെടുപ്പിലും ട്രംപ് മത്സരിക്കാനിരിക്കെ ഇക്കാര്യം വീണ്ടും ചർച്ചയായേക്കും. അതേസമയം, ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് വ്യാജ വാർത്തയാണെന്ന് ട്രംപ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |