കൊല്ലം: അമിത വേഗതയിൽ സ്കൂട്ടർ ഓടിച്ചത് ചോദ്യം ചെയ്തയാളെ വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ട അറസ്റ്റിൽ. ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന നിഥിൻദാസാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. ഈ മാസം ഒന്നിന് ശക്തികുളങ്ങര മരുത്തടി അംബദ്കർ ജംഗ്ഷനിലായിരുന്നു സംഭവം. പ്രദേശവാസിയായ ഷിബുദാസാണ് നിഥിന്റെ അമിതവേഗത ചോദ്യം ചെയ്തത്. ഇതിൽ പ്രകോപിതനായ നിഥിൻദാസ് വടിവാൾ ഉപയോഗിച്ച് ഷിബുദാസിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ നിഥിനെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. കൊലപാതകം, മയക്ക് മരുന്ന് വ്യാപാരം, കൊലപാതക ശ്രമം തുടങ്ങി പൊലീസിലും എക്‌സൈസിലുമായി നിരവധി കേസുകളിൽ പ്രതിയാണിയാൾ. മുമ്പ് കാപ്പാ നിയമപ്രകാരം നിഥിൻ തടവിൽ കഴിഞ്ഞിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |