തിരുവനന്തപുരം:യു .ഡി .എഫ് അധികാരത്തിൽ വന്നാൽ പുലിക്കാട്ട് രത്നവേലു ചെട്ടി ഐ .സി .എസിന് ഉചിതമായ സ്മാരകം നിർമ്മിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കെ. പി. സി. സി ഒ. ബി. സി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ വൈ.എം. സി. എ ഹാളിൽ നടന്ന പുലിക്കാട്ട് രത്നവേലു ചെട്ടി അനുസ്മരണ സമ്മേളനവും ആത്മാഭിമാന ദിനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചെട്ടിയുടെ ജീവിതം രേഖകളുടെ പിൻബലത്തിൽ ബോബൻ മാട്ടുമന്ത രചനയും സംവിധാനവും നിർവ്വഹിച്ച' പുലിക്കാട്ട് രത്നവേലു ചെട്ടി ആത്മാഭിമാനിയുടെ ജീവിത രേഖ 'എന്ന ഡോക്യുമെന്ററിയുടെ പ്രകാശനവും ചെന്നിത്തല നിർവ്വഹിച്ചു .
ഒ.ബി .സി. ഡിപ്പാർട്ട്മെന്റ് സംസ്ഥാന ചെയർമാൻ സുമേഷ് അച്ചുതൻ അധ്യക്ഷനായി. എ.ഐ.സി.സി ഒ.ബി .സി ഡിപാർട്ട്മെൻറ് ചെയർമാൻ താമ്രധ്വജ് സാഹു ഓൺലൈനിലൂടെ മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ പ്രഥമ ആത്മാഭിമാൻ പുരസ്കാരം കണ്ണൻ ഗോപിനാഥന് സമർപ്പിച്ചു.അധികാര ,അംഗീകാരങ്ങൾക്ക് മുകളിലാണ് ആത്മാഭിമാനമെന്ന് ബ്രിട്ടീഷ് ഭരണകൂടത്തെ ബോധ്യപ്പെടുത്തിയ പുലിക്കാട്ട് രത്നവേലു ചെട്ടിയുടെ സ്മരണയ്ക്കുള്ള പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കണ്ണൻ ഗോപിനാഥൻ ഓൺലൈനിലൂടെ മറുപടി പറഞ്ഞു.
കെ.പി.സി.സി ഒ.ബി.സി ഡിപാർട്ട്മെൻറ് ഭാരവാഹികളായ കെ.ബാബു നാസർ, സതീശ് ,വിമലൻ, ജിതേഷ് ബൽറാം, അജി രാജകുമാർ, അഡ്വ ഷേണാജി ബോബൻ മാട്ടുമന്ത, ശ്രീക്കുട്ടി സതീശ് ,ഋഷികേശ്, ജില്ലാ ചെയർമാൻ ഷാജി ദാസ് ,രാജേന്ദ്ര ബാബു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |