കോട്ടയം : വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്ലാൻ ഫണ്ടിൽ നിന്ന് ഒരുകോടി വീതം ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ ജില്ലയിലെ മൂന്ന് സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 3 ന് വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. കിടങ്ങൂർ, ചേനപ്പാടി, തൊണ്ണംകുഴി എന്നിവിടങ്ങളിലെ സർക്കാർ എൽ.പി സ്‌കൂളുകളുടെ പുതിയ കെട്ടിടങ്ങളാണ് ഉദ്ഘാടനം ലചെയ്യുന്നത്.
മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി ഡോ.ടി.എം.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. ഇതേ സമയം സ്‌കൂളുകളിൽ നടക്കുന്ന ചടങ്ങുകളിൽ എം.എൽ.എമാർ ശിലാഫലകം അനാച്ഛാദനം ചെയ്യും.
പ്രത്യേകതകൾ
ചേനപ്പാടി സർക്കാർ എൽ.പി സ്‌കൂളിൽ ആറ് ക്ലാസ് മുറികളും, നാല് ടോയ്‌ലെറ്റുകളും കിച്ചണും ഡൈനിംഗ് ഹാളും വാഷ് ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്. തൊണ്ണംകുഴി എൽ.പി സ്‌കൂളിലെ കെട്ടിടത്തിൽ ആറ് ക്ലാസ് മുറികളും ഓഫീസ് റൂം, സ്റ്റാഫ് റൂം, 5 ടോയ്‌ലെറ്റുകൾ എന്നിവയുണ്ട്. ജില്ലയിലെ താഴത്തുവടകര ഗവ.എച്ച്.എസ്.എസ്, ഇടനാട് ജി.എൽ.പി.എസ്, വെളിയന്നൂർ ജി.എൽ.പി.എസ് എന്നീ സ്‌കൂളുകളും പദ്ധയിൽ ഉൾപ്പെടുത്തിയാണ് നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |