തിരുവനന്തപുരം : ആശങ്കപരത്തി സംസ്ഥാനത്ത് മൂന്നാമതും പ്രതിദിന കൊവിഡ് രോഗികൾ 7000 കടന്നു.7354 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവർ 60000 കവിഞ്ഞു. 61,791 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
ഇന്നലെ രോഗബാധിതരായതിൽ 7036 പേർ സമ്പർക്ക രോഗികളാണ്. 672 പേരുടെ ഉറവിടം വ്യക്തമല്ല. 130 ആരോഗ്യ പ്രവർത്തകരും സമ്പർക്കത്തിലൂടെ രോഗം ബാധിതരായി.
22 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ , 719 പേർക്കാണ് കൊവിഡ് കാരണം ജീവൻപൊലിഞ്ഞത്. ചികിത്സയിലായിരുന്ന 3420 പേർ രോഗമുക്തരായതാണ് നേരിയ ആശ്വാസം.
മലപ്പുറത്ത് കൊവിഡ് അതിതീവ്രവ്യാപനമായതോടെ പ്രതിദിനം രോഗികൾ 1000 കടന്നു. ജില്ലയിൽ 1040 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂർ 484, കാസർകോട് 453, കണ്ണൂർ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി 57 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ സ്ഥിതി. 24 മണിക്കൂറിനിടെ 52,755 സാമ്പിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളിലായി 2,36,960 പേരാണ് നിരീക്ഷണത്തിലുള്ളത്.
ആകെ രോഗികൾ- 187276
രോഗമുക്തർ -1,24,688
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |