കോവളം: വിഴിഞ്ഞം നെല്ലിക്കുന്നിൽ നാട്ടുകാരെ ആക്രമിച്ച കേസിൽ നിർമ്മാണത്തൊഴിലാളികളായ അഞ്ചുപേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ഉപകരാറെടുത്ത കമ്പനിയുടെ തൊഴിലാളികളും കൊല്ലം കരുനാഗപള്ളി സ്വദേശികളുമായ കണ്ണൻ, സുജിത്ത്, ശ്യാംകുമാർ, അരവിന്ദ്, അരുൺ എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് ഏഴോടെ വിഴിഞ്ഞം നെല്ലിക്കുന്ന് ജംഗ്ഷനിലായിരുന്നു ആക്രമണം. പ്രതികൾ താമസിച്ചിരുന്ന ക്യാമ്പിന് സമീപം മദ്യപിച്ച് പ്രശ്നമുണ്ടാക്കിയത് ചോദ്യം ചെയ്തതോടെയാണ് ഇവർ ആക്രമിച്ചത്.
ബിയർ കുപ്പി കൊണ്ടുള്ള അടിയേറ്റ് നെല്ലിക്കുന്ന് സ്വദേശികളായ വിജയൻ, ലോറൻസ് എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ റിമാൻഡ് ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |