ഗുവാഹത്തി: അസാം ചരിത്രത്തിലെ ഏക വനിതാ മുഖ്യമന്ത്രിയായിരുന്ന സെയ്ദ അൻവരാ തൈമൂർ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആസ്‌ട്രേലിയയിലായിരുന്നു അന്ത്യം.
സ്വതന്ത്ര ഇന്ത്യയിലെ ഏക വനിത മുസ്ലിം മുഖ്യമന്ത്രിയായിരുന്നു. കോൺഗ്രസ് ടിക്കറ്റിൽ നാല് തവണ നിയമസഭയിലെത്തിയ അവർ 1980 മുതൽ 1981 ജൂൺ വരെയാണ് അസാം മുഖ്യമന്ത്രിയായിരുന്നത്. 1972, 1978, 1983, 1991 വർഷങ്ങളിൽ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ മന്ത്രിയും രണ്ടുതവണ രാജ്യസഭ എം.പിയും ആയിരുന്നു. രാഷ്ട്രീയത്തിലെത്തുംമുമ്പ് കോളേജ് അദ്ധ്യാപികയായിരുന്നു. ആസ്‌ട്രേലിയയിൽ മകനോടൊടൊപ്പം വിശ്രമ ജീവിതം നയിക്കവേയാണ് അന്ത്യം.
സെയ്ദയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. 'അസാമിന്റെ വികസനത്തിന് അവർ നൽകിയ സംഭാവനകൾ ഓർമ്മിക്കപ്പെടും. അവരുടെ ആത്മാവിന് സമാധാനമുണ്ടാകട്ടെ' -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |