കോഴഞ്ചേരി : തോട്ടപ്പുഴശേരി പഞ്ചായത്തിലെ എട്ട് റോഡുകൾക്ക് മുഖ്യമന്ത്രിയുടെ ഗ്രാമവികസന പദ്ധതി പ്രകാരം 1 കോടി 22 ലക്ഷം രൂപ അനുവദിച്ചു. ഇല്ലത്തു പടിപൂഴിക്കുന്ന് റോഡ് 10 ലക്ഷം, പാറക്കൂട്ടത്തിൽപ്പടി നെല്ലിക്കാപറമ്പ് റോഡ് 30 ലക്ഷം, മാരാമൺ മാർത്തോമ്മപ്പള്ളി പടിമൂഴിയിൽ കലുങ്ക്പടി 10 ലക്ഷം, ഓറേത്ത് പടികുറിയന്നൂർ ഹൈസ്‌കൂൾപടി 10 ലക്ഷം, പരുത്തിമുക്ക് കള്ളിപ്പാറ വായന ശാല 15 ലക്ഷം, തോട്ടപ്പുഴശേരി ഐ.എൻസ്മുല്ലശ്ശേരിപ്പടി 15 ലക്ഷം, തേലപ്പുറത്ത്മുണ്ടകപ്പാടം റോഡ് 20 ലക്ഷം, കുമ്പംകുഴിഅരുവിക്കുഴി റോഡ് 12 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. ഈ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന് രാവിലെ 9.30 മുതൽ ആറന്മുള എം.എൽ.എ വീണാ ജോർജ്ജ് നിർവഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |