മുംബയ്: യുവനടൻ അക്ഷത് ഉത്കർഷിനെ മുംബയിലെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ബിഹാർ സ്വദേശിയായ നടൻ അഭിനയത്തോടുള്ള താൽപര്യം മൂലമാണ് മുംബയിലേക്ക് താമസം മാറ്റിയത്.
കാമുകിക്കൊപ്പമാണ് നടൻ താമസിച്ചിരുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുംബയിലെ അന്ധേരിയിലായിരുന്നു ഇരുവരും താമസമിച്ചിരുന്നത്. രാത്രി പതിനൊന്നരയോടെ കാമുകിയാണ് നടനെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു
മരണത്തിന് തൊട്ടുമുമ്പ് അക്ഷത് പിതാവിനെ വിളിച്ചിരുന്നു. ടിവി ഷോ കാണുകയാണെന്നും തിരിച്ചുവിളിക്കാമെന്നും പിതാവ് പറഞ്ഞിരുന്നു. പിന്നെ വിളിച്ചപ്പോൾ കിട്ടിയില്ല.
Actor Akshat Utkarsh dies allegedly by suicide at his residence in Mumbai's Andheri area. Case lodged, matter being probed. Body handed over to family after postmortem: Mumbai Police
— ANI (@ANI) September 29, 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |