ലക്‌നൗ: ഹത്രാസിലെ ബലാത്സംഗത്തെക്കുറിപ്പ് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. സംസ്ഥാനത്തെ ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയായിരിക്കും സംഭവത്തെക്കുറിച്ച് അന്വേഷിക്കുക. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.ബലാത്സംഗത്തിന് ഇരയായ യുവതി കഴിഞ്ഞദിവസമാണ് മരിച്ചത്.
അതിനിടെ യുവതിയുടെ മൃതദേഹം പൊലീസ് ബലം പ്രയോഗിച്ച് സംസ്കരിച്ചുവെന്ന് ആരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി. മൃതദേഹം പൊലീസ് ബലംപ്രയോഗിച്ച് സംസ്കാരത്തിനായി പോവുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരൻ പറയുന്നത്.ഇന്നലെ രാവിലെയോടെ ഡൽഹിയിലെ സഫ്ദജംഗ് ആശുപത്രിയിൽ നിന്ന് കൊണ്ടുപോയ മൃതദേഹം കുടുംബത്തിന് കൈമാറിയിട്ടില്ലെന്നും സഹോദരൻ ആരോപിച്ചു. എന്നാൽ കുടുംബത്തിന്റെ സമ്മതത്തോടെയാണ് സംസ്കാരം നടന്നെതന്നാണ് പൊലീസിന്റെ വിശദീകരണം.
മൃതശരീരവുമായി പ്രതിഷേധം നടത്താനുള്ള നീക്കം മുന്നിൽ കണ്ടാണ് ആശുപത്രിയിൽ വച്ച് മൃതദേഹം കൈമാറാതെയിരുന്നതെന്നാണ് റിപ്പോർട്ട്. യുവതി മരിച്ചതോടെ വിവിധയിടങ്ങളിൽ യു പി സർക്കാരിനെതിരെ കടുത്ത പ്രതിഷേധമാണ് കഴിഞ്ഞദിവസം ഉണ്ടായത്. സംഭവം നടന്ന ദിവസം തന്നെ
പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |