തിരുവനന്തപുരം: ടൂറിസം മേഖലയുടെ തകർച്ച മൂലം സംസ്ഥാനത്തെ അഞ്ചിലൊന്നു പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി നിഗമനം. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന കേരള എക്കോണമിയുടെ സെപ്തംബർ പതിപ്പിലാണ് ഗിഫ്റ്റ് മുൻ ഡയറക്ടർകൂടിയായ ഡോ. നാരായണയുടെ ഈ വിശകലനം.
ലോക്ക് ഡൗൺ മൂലം കേരളത്തിൽ ഏറ്റവും അധികം തിരിച്ചടി നേരിട്ടത് ടൂറിസം വ്യവസായത്തിനാണ്. ഈ വർഷം ഫെബ്രുവരി മുതൽ അന്താരാഷ്ട്ര വിമാനങ്ങൾ കുറഞ്ഞതും വിദേശ ടൂറിസ്റ്റുകളുടെ വരവ് ഇല്ലാതായതും ടൂറിസത്തെ പൂർണമായി തകർത്തു.
സുഗന്ധ ദ്രവ്യങ്ങളുടെ കയറ്റുമതി, വിദേശ മലയാളികൾ അയയ്ക്കുന്ന വിദേശ നാണ്യം എന്നിവയാണ് ടൂറിസമല്ലാതെ കേരളത്തിന്റെ സമ്പദ് ഘടനയെ സ്വാധീനിക്കുന്ന മറ്റ് രണ്ട് ഘടകങ്ങൾ. സുഗന്ധ ദ്രവ്യങ്ങൾക്ക് പ്രതിരോധ ശക്തി ഉണ്ടെന്നുള്ളതു കാരണം കൊവിഡ് കാലത്ത് ഇവയുടെ കയറ്റുമതി വർദ്ധിച്ചു.
2019 ജൂണിൽ ഇന്ത്യയുടെ സുഗന്ധ ദ്രവ്യ കയറ്റുമതിയിൽ നിന്നുള്ള വരുമാനം ഈവർഷം ജൂൺ ആയപ്പോൾ 2721 കോടിയായി വർദ്ധിച്ചു. അത് കേരളത്തിന് വലിയ നേട്ടവുമായി.
കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യ11.83 ലക്ഷം ടൺ സുഗന്ധ ദ്രവ്യങ്ങളാണ് അയച്ചത്. ഇതുവഴി 21,515 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായത്. ഇത് തൊട്ടു മുൻവർഷത്തേക്കാൾ പത്ത് ശതമാനം അധികമായിരുന്നു.
ഗൾഫിൽ നിന്നുള്ള ഇന്ത്യക്കാരുടെ മടക്കവും കൊവിഡും മൂലം മലയാളികളുടെ പണമയക്കലിൽ കുറവുണ്ടായെങ്കിലും രൂപയുടെ മൂല്യം 15 ശതമാനത്തോളം ഇടിഞ്ഞതിനാൽ നേട്ടമാണുണ്ടായത്.
ടൂറിസം തകർച്ച മൊത്തം സേവന മേഖലയെയും ബാധിച്ചു. സേവന മേഖലയിലെ താമസം (70 ശതമാനം), ഫുഡ് ബിവറേജ്സ് (53 ശതമാനം), ട്രാൻസ്പോർട്ട് (63 ശതമാനം), വിമാനം, റെയിൽ (80ശതമാനം), ആരോഗ്യം ( 30ശതമാനം) എന്നിവ ടൂറിസം മേഖലയുടെ സംഭാവനയാണ്. സംസ്ഥാനത്തെ തൊഴിലിന്റെ 23.52 ശതമാനവും പ്രദാനം ചെയ്യുന്നത് ടൂറിസം മേഖലയാണ്.
ലോക്ക് ഡൗൺ കാലത്ത് തിരിച്ചുപോയ വിദേശികൾ
യു.കെ. 273
മാലി 346
ജർമ്മനി 232
ഫ്രാൻസ് 229
റഷ്യ 212
സ്വിറ്റ്‌സർലാൻഡ് 164
സൗദി അറേബ്യ 136
ഓസ്ട്രേലിയ 127
യു.എസ്. 42
ടൂറിസത്തിന്റ തകർച്ച
വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം
2019 2020 വളർച്ച 2019 2020 വളർച്ച
ഫെബ്രുവരി 148024 13026 -12 % 1335665 1442518 -8%
മാർച്ച് 13857 37573 -67 % 1339252 562486 -58%
ഏപ്രിൽ 86693 281 -96% 1613257 19359 -98%
മെയ് 49952 549 -99% 1818986 21828 -98%
ജൂൺ 45675 502 -99% 1341496 32196 -96%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |