മുംബയ്: നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ മൂന്ന് പ്രമുഖ നടന്മാരെ ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. മയക്കുമരുന്ന് റാക്കറ്റിന്റെ സൂത്രധാരൻ ഒരു നടനാണെന്നും റിപ്പോർട്ടുണ്ട്. ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവർക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു.
അതേസമയം, സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐയ്ക്ക് കൈമാറിയതിന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നേരിൽ കണ്ട് നന്ദിയറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |