ന്യൂഡൽഹി: ഇന്ത്യയിൽ ഒരു മാസത്തിനിടെ ആദ്യമായി സജീവ കൊവിഡ് കേസുകളുടെ എണ്ണം ഒമ്പത് ലക്ഷത്തിൽ താഴെയെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ എഴുപത് ലക്ഷത്തോളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതിൽ 12.94 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.
'സെപ്തംബർ ഒമ്പതിന് ശേഷം ഇതാദ്യമായാണ് സജീവ കൊവിഡ് കേസുകളുടെ എണ്ണം ഒമ്പത് ലക്ഷത്തിൽ താഴെയാകുന്നത്. 20 സംസ്ഥാനങ്ങളിൽ സജീവമായ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായതിനാലാണ് ഇത് സംഭവിച്ചത്'- കേന്ദ്ര ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
#IndiaFightsCorona
— Ministry of Health (@MoHFW_INDIA) October 10, 2020
For the first time since 9th Sept, Active Cases have fallen under the 9L mark, yesterday. This indicates a trend of steady decline in Active Cases.
This decline has been possible due to decrease in number of active cases in 20 States/UTs over the last month. pic.twitter.com/Hs4cj9WrQn
സെപ്തംബർ ഒമ്പതിന് രാജ്യത്ത് 8.97 ലക്ഷം സജീവ കേസുകളാണുണ്ടായിരുന്നത്. രോഗമുക്തി നിരക്ക് കൂടുന്നതാണ് സജീവ കേസുകളുടെ എണ്ണം കുറയാൻ കാരണം. ഇതുവരെ 59,06,069 പേർ സുഖം പ്രാപിച്ചു. അതോടൊപ്പം തന്നെ പുതിയ കേസുകളുടെ എണ്ണവും ഇപ്പോൾ താരതമ്യേന കുറവാണ്. കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി പുതിയ കൊവിഡ് കേസുകളിൽ 20 ശതമാനത്തോളം കുറവുണ്ടായി. സെപ്തംബർ പകുതിയിൽ ഒരു ലക്ഷത്തോളം എത്തിയ പ്രതിദിന രോഗികളുടെ എണ്ണം ഇപ്പോൾ ശരാശരി 75000 എന്ന നിലയിലേക്ക് കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |