മുംബയ്: ഗതാഗത നിയമ ലംഘനം തടഞ്ഞ പൊലീസ് ഉദ്യേഗാസ്ഥനെ മർദ്ദിച്ച കേസിൽ മഹാരാഷ്ട്രാ മന്ത്രിക്ക് മൂന്നുമാസം കഠിന തടവും 15,500 രൂപ പിഴയും. മഹാരാഷ്ട്രാ വനിതാ - ശിശുവികസന മന്ത്രിയും മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യശോമതി ഠാക്കൂറിനെയാണ് അമരാവതി ജില്ലാ സെഷന്‍സ് കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
എട്ടുവര്‍ഷങ്ങൾക്ക് മുമ്പ് ഗതാഗത നിയമം തെറ്റിച്ച് വന്ന യശോമതിയുടെ വാഹനം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ തടഞ്ഞിരുന്നു. തുടർന്ന് അന്ന് എം.എല്‍.എ ആയിരുന്ന യശോമതിയും സംഘവും ചേർന്ന് പൊലീസ് ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവത്തില്‍ യശോമതി ഠാക്കൂര്‍, അവരുടെ ഡ്രൈവര്‍, ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് സെഷന്‍സ് കോടതി വിലയിരുത്തി.
യശോമതി പൊലീസ് ഉദ്യോഗസ്ഥന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചെകിട്ടത്ത് അടിക്കുകയും ചെയ്തുവെന്നാണ് കേസ്. വാഹനത്തിന്റെ ഡ്രൈവറും യശോമതിക്കൊപ്പം സഞ്ചരിച്ച രണ്ടുപേരും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും കാട്ടി പൊലീസുകാരന്‍ പരാതി നൽകിയിരുന്നു. തുടര്‍ന്ന് എട്ട് വര്‍ഷത്തോളം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് പൊലീസ് ഉദ്യോഗസ്ഥന് നീതി ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |