തിരുവനന്തപുരം:തലസ്ഥാനത്ത് വീണ്ടും എ ടി എം തട്ടിപ്പ്. നഗരത്തിലെ കുറവൻകോണത്തെ എ ടി എമ്മിൽ നിന്ന് പണം നഷ്ടപ്പെട്ടെന്ന കാനറാബാങ്ക് അധികൃതരുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പ് പുറത്തായത്. അന്വേഷണത്തിന്റെ ഭാഗമായി എ ടി എമ്മിലെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
എ ടി എം തുറന്ന് പണമെടുക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ടെന്നാണ് അറിയുന്നത്. പുതിയ തട്ടിപ്പ് രീതികൾ ഉപയോഗിച്ചാണ് പണം കവർന്നതെന്നാണ് പൊലീസ് പറയുന്നത്. പണം നഷ്ടപ്പെടാലും അക്കൗണ്ട് ഉടമയ്ക്ക് മെസേജ് ലഭിക്കില്ല. മാത്രമല്ല അക്കൗണ്ടിലെ മൊത്തം ബാലൻസിൽ കുറവ് കാണിക്കുകയുമില്ലത്രേ. എങ്ങനെയാണ് തട്ടിപ്പ് നടത്തിയെന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഉത്തരേന്ത്യൻസംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കുറച്ചുവർഷങ്ങൾക്കുമുമ്പ് വിദേശികൾ ഉൾപ്പടെയുളള എ ടി എം തട്ടിപ്പുസംഘം തലസ്ഥാനത്ത് പിടിയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |