തിരുവനന്തപുരം: അടുത്ത വർഷത്തെ പൊതു അവധി ദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. ആകെ 26 പൊതുഅവധി ദിനങ്ങളാണുള്ളത്. ഇതിൽ നാല് അവധി ഞായറാഴ്ചയാണ്. മൂന്ന് നിയന്ത്രിത അവധി ദിനങ്ങളുമുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം 18 അവധി ദിനങ്ങളാണുള്ളത്.
അവധി ദിവസങ്ങൾ:
ജനുവരി
രണ്ട്- മന്നം ജയന്തി (ശനി),
26- റിപ്പബ്ലിക് ദിനം (ചൊവ്വ),
മാർച്ച്
11- ശിവരാത്രി (വ്യാഴം),
ഏപ്രിൽ
ഒന്ന്- പെസഹ വ്യാഴം,
രണ്ട്- ദുഃഖവെള്ളി,
14- വിഷു (ബുധൻ),
മേയ്
ഒന്ന്- മേയ് ദിനം (ശനി),
13- ചെറിയ പെരുന്നാൾ (വ്യാഴം),
ജൂലായ്
20- ബലിപെരുന്നാൾ (ചൊവ്വ),
ആഗസ്റ്റ്
19- മുഹറം (വ്യാഴം),
20- ഒന്നാം ഓണം (വെള്ളി),
21- തിരുവോണം (ശനി),
23- ശ്രീനാരായണ ഗുരു ജയന്തി (തിങ്കൾ),
28- അയ്യങ്കാളി ജയന്തി (ശനി),
30- ശ്രീകൃഷ്ണ ജയന്തി (തിങ്കൾ),
സെപ്തംബർ
21- ശ്രീനാരായണ ഗുരു സമാധി (ചൊവ്വ),
ഒക്ടോബർ
2- ഗാന്ധി ജയന്തി (ശനി),
14- മഹാനവമി (വ്യാഴം),
15- വിജയദശമി (വെള്ളി),
19- നബിദിനം (ചൊവ്വ),
നവംബർ
4- ദീപാവലി (വ്യാഴം),
ഡിസംബർ
25- ക്രിസ്മസ് (ശനി).
ഞായറാഴ്ച പൊതു അവധി ദിനങ്ങൾ: ഏപ്രിൽ 4- ഈസ്റ്റർ, ആഗസ്റ്റ് 8- കർക്കടക വാവ്, ആഗസ്റ്റ് 15- സ്വാതന്ത്ര്യദിനം, ആഗസ്റ്റ് 22- മൂന്നാം ഓണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |