തിരുവനന്തപുരം : ക്രിമിനലുകളെ നിയന്ത്രിക്കാൻ ശക്തമായ ഇടപെടൽ ആവശ്യമാണെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷന്റെ ശുപാർശ. അന്വേഷണം പൂർത്തിയാകാത്ത 16 ലക്ഷം കേസുകളാണ് കേരളത്തിലുള്ളത്. കെട്ടിക്കിടക്കുന്ന കേസുകൾ പൂർത്തിയാക്കാൻ പ്രത്യേക സംവിധാനം വേണമെന്നും എഫ്.ഐ.ആർ പൂർണമായും ഇലക്ട്രോണിക് സംവിധാനത്തിലാക്കണമെന്നും ശുപാർശയിൽ ചൂണ്ടിക്കാട്ടുന്നു. പ്രതിവർഷം എട്ടരലക്ഷത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കേരളത്തിൽ അവ തെളിയിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ശുപാർശയിലെ മറ്റ് നിർദ്ദേശങ്ങൾ ഇങ്ങനെ;
വിരലടയാള പരിശോധനാ ബ്യൂറോയുടെ ആധുനികവത്കരണം.
എല്ലാ ജില്ലകളിലും മൊബൈൽ ഫോറൻസിക് ലാബുകൾ.
കേസ് ഡയറികളുടെ പൂർണമായ ഡിജിറ്റലൈസിംഗ്.
ജയിൽ ചാടുന്ന തടവുകാരെ പ്രത്യേകം പാർപ്പിക്കുകയും ഇത്തരം തടവുകാരിൽ ലൊക്കേഷൻ മാർക്കർ ഘടിപ്പിക്കുകയും വേണം.
മുഴുവൻ ജയിലുകളിലും സി സി ടി വി ഘടിപ്പിക്കണം.
വിചാരണക്കല്ലാതെ പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകരുത്.
തടവുകാരെ വിട്ടയക്കുന്നത് ശുപാർശ ചെയ്യാൻ സംസ്ഥാനതല സമിതി.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും ക്രമസമാധാനവും അന്വേഷണവും രണ്ടായി തിരിക്കണം.
ഗുണ്ടാ ആക്ടിൽ ഉത്തരവിടാൻ പൊലീസുകാർക്ക് അധികാരം നൽകണം.
അഴിമതിക്കാർ, കാര്യശേഷി ഇല്ലാത്തവർ എന്നീ ഉദ്യോഗസ്ഥരെ പിരിച്ചുവിടണം.
കുറ്റവാളികളെ നിയന്ത്രിക്കാൻ ശക്തമായ നിയമം. ഇതിനായി ഗുണ്ടാ നിയമത്തിൽ ഭേദഗതി വരുത്തണം.
ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കാൻ കർണാടക, മഹാരാഷ്ട്ര മാതൃകയിൽ നിയമ നിർമാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |