തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് പങ്കുള്ളതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വാദിച്ചത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി ബി.ജെ.പി വക്താവ് സന്ദീപ് ജി. വാര്യർ. സ്വർണ്ണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെട്ടു എന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ജൂലായ് 6ന് പറഞ്ഞിരുന്നു എന്നും സ്വർണക്കടത്തിൽ ശിവശങ്കറിന്റെ ഇടപെടൽ ഉണ്ടായി എന്ന് ഇ.ഡി വ്യക്തമാക്കിയ സാഹചര്യത്തിൽ 'തെളിവില്ല എന്ന് പറഞ്ഞിരുന്നവർ ഇനിയെന്ത് പറയും' എന്നാണ് ബി.ജെ.പി വക്താവ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്.
ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:
'സ്വർണ്ണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെട്ടു എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ.കെ സുരേന്ദ്രൻ ജൂലായ് 6 ന് തന്നെ ആരോപിച്ചിരുന്നു. ഇന്ന് ഇ.ഡി സീൽഡ് കവറിൽ ശിവശങ്കരൻ സ്വർണ്ണം വിട്ടുകിട്ടാൻ നടത്തിയ ഇടപെടലുകളുടെ തെളിവ് കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ് . അതോടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ് . മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെടൽ ഉണ്ടായതിന് തെളിവില്ല എന്ന് പറഞ്ഞിരുന്നവർ ഇനിയെന്ത് പറയും?'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |