കുറവിലങ്ങാട് : കാണക്കാരി ഗ്രാമപഞ്ചായത്തിൽ 2020 21 പദ്ധതിയിൽപ്പെടുത്തി 280 ഏക്കർ സ്ഥലത്ത് നെൽകൃഷി വ്യാപിപ്പിക്കും. ഇതിൽ 50 ഏക്കർ തരിശ് പാടമാണ്. പച്ചക്കറി തൈ വിതരണം, ഗ്രോബാഗ് വിതരണം, സുഭിക്ഷകേരളം തരിശുഭൂമി കൃഷി, ഫലവൃക്ഷതൈ വിതരണം, മത്സ്യകൃഷി പ്രോത്സാഹനം, വളം സബ്‌സിഡി തുടങ്ങിയവയ്ക്കും തുക നീക്കിവെച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മുതലശ്ശേരി പാടത്ത് വിത ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിനോയി പി ചെറിയാനും നദി സംയോജന പദ്ധതി ജില്ലാ കോഓർഡിനേറ്റർ കെ.അനിൽ കുമാറും ചേർന്ന് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പാതിരിമല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിത ജയമോഹൻ, വിനുവാസുദേവൻ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സലോമി തോമസ്, ഉഴവൂർ കൃഷി അസി.ഡയറക്ടർ ഹാപ്പി മാത്യു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബെന്നി ജേക്കബ്, കാണക്കാരി കൃഷി ഓഫീസർ ഷിജിന വി എം, പാടശേഖര സമിതി അംഗങ്ങളായ ബിജു പുറപ്പാട്ടിൽ , ഐ.സി രാജു, നദീ സംയോജന കാണക്കാരി കൺവീനർ സോമശേഖരൻ എന്നിവർ പ്രസംഗിച്ചു. മുതിർന്ന കർഷകർ സി.എം ചാക്കോ ചാത്തൻചിര, അവിരാ ദേവസ്യ എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |