തിരുവനന്തപുരം: വഞ്ചിയൂരിലെ സ്വകാര്യ ആയുവേദ ആശുപത്രിയായ ത്രിവേണിയിൽ എം.ശിവശങ്കറിന്റെ ചികിത്സ മൂന്നുദിവസം കൂടി തുടരും. ഏഴു ദിവസത്തെ പിഴിച്ചിലാണ് നിർദ്ദേശിച്ചിരുന്നത്. മുന്നു ദിവസത്തേത് ബാക്കിയുണ്ട്. പ്രത്യേകം തയ്യാറാക്കിയ എണ്ണപ്പാത്തിയിൽ കിടത്തി ശരീരത്തിൽ കുഴമ്പു പുരട്ടിയ ശേഷം ഔഷധങ്ങൾ ചേർന്ന എണ്ണ ചൂടാക്കി ഒഴിച്ചാണ് പിഴിച്ചിൽ ചികിത്സ. ഫിസിയോതെറാപ്പിയും നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |