തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗപരിശോധനയിൽ വർദ്ധനവ് ഉണ്ടായിട്ടും പോസിറ്റിവിറ്റി നിരക്ക് കുറവായി തുടരുന്നത് നേരിയ ആശ്വാസമേകുന്നു. ഇന്ന് നടന്ന 67,593 പരിശോധനകളിൽ സംസ്ഥാനത്താകമാനം 8253 പേർക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. പോസിറ്റിവിറ്റി നിരക്ക് നിലവിൽ 12.21 ശതമാനമാണ്.
ഇന്നലെ ഇത് 13.13 ശതമാനമായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 7084 പേർ സമ്പർക്ക രോഗികളാണ്. അതേസമയം ഇന്ന് 6468 പേർക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് മരണപ്പെട്ട 25 പേർക്ക് രോഗമുണ്ടായിരുന്നു എന്ന് ഇന്ന് ആലപ്പുഴ എൻ.ഐ.വി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 97, 417 പേരാണ് സംസ്ഥാനത്ത് രോഗം മൂലം ചികിത്സയിൽ കഴിയുന്നത്.
എറണാകുളത്താണ് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 1170 പേർ. മറ്റ് ജില്ലകളിലെ ഇന്നത്തെ രോഗികളുടെ എണ്ണം ഇനി പറയുന്നു. തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |