കട്ടപ്പന:പടുതാക്കുളം വറ്റിച്ച് മീൻകുഞ്ഞുങ്ങളെ കടത്തിക്കൊണ്ടുപോയി. കൊച്ചുതോവാള നടയ്ക്കൽ സെബാസ്റ്റ്യന്റെ പുരയിടത്തിലെ കുളത്തിൽ നിന്നാണ് 3000ൽപ്പരം മീൻകുഞ്ഞുങ്ങളെ മോഷ്ടിച്ചുകടത്തിയത്. തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. മീൻ വളർത്തലിനോടുള്ള താത്പര്യത്തെ തുടർന്നാണ് ഗൃഹനാഥൻ പുരയിടത്തിലെ പാറമടയോടുചേർന്ന് ഒരുലക്ഷം ലിറ്റർ വെള്ളം സംഭരണശേഷിയുള്ള പടുതാക്കുളം നിർമിച്ചത്. തുടർന്ന് ഗിഫ്റ്റ് തിലോപ്പിയ ഇനത്തിൽപ്പെട്ട മീൻ കുഞ്ഞുങ്ങളെ വാങ്ങി കുളത്തിലിട്ട് മത്സ്യക്കൃഷിയും തുടങ്ങി. ഇന്നലെ രാവിലെ തീറ്റ കൊടുക്കാനായി എത്തിയപ്പോൾ കുളം വറ്റിയ നിലയിലായിരുന്നു. കുളത്തിനുസമീപത്ത് ഉണ്ടായിരുന്ന മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ചശേഷമാണ് മീൻകുഞ്ഞുങ്ങളെ മോഷ്ടിച്ചത്. ഒരുലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായി. സെബാസ്റ്റ്യൻ കട്ടപ്പന പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |