കോട്ടയം : ജില്ലയിൽ 389 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 386 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. പുതിയതായി 3645 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 193 പുരുഷൻമാരും 150 സ്ത്രീകളും 46 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 55 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1050 പേർ രോഗമുക്തി നേടി. നിലവിൽ 6296 പേരാണ് ചികിത്സയിലുള്ളത്. 19699 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
രോഗബാധ കൂടുതൽ ഇവിടെ
ഈരാറ്റുപേട്ട : 52
കോട്ടയം : 37
കുമരകം : 29
ചങ്ങനാശേരി : 17
തിരുവാർപ്പ് : 12
ചിറക്കടവ്, അതിരമ്പുഴ : 11
ടി.വി പുരം, പാമ്പാടി, കുറിച്ചി : 10
വൈക്കം : 9
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |