ഹനോയ്: വിയറ്റ്നാമിൽ വീശിയടിച്ച മൊലാവ് ചുഴലിക്കാറ്റിൽ 25 മരണം. 40 പേരെ കാണാതായെന്നാണ് റിപ്പോർട്ടുകൾ. മദ്ധ്യ വിയറ്റ്നാമിലെ തീരപ്രദേശത്താണ് ശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.മരങ്ങൾ നിലംപൊത്തുകയും വീടുകളുടെ മേൽക്കൂര തകർന്നു വീഴുകയും ചെയ്തു. 145 കിലോമീറ്റർ വേഗതയിലാണ് കാറ്റടിച്ചത്. തെക്കൻ ദനാങ്ങിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു. മുൻകരുതലിന്റെ ഭാഗമായി 3,75,000 പേരെ മാറ്റിപാർപ്പിച്ചു. സ്കൂളുകളും ബീച്ചുകളും അടക്കുകയും നൂറിലധികം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. 100ഓളം സൈനികരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |