നെയ്യാറ്റിൻകര:നെയ്യാറ്റിൻകര അതിയന്നൂർ പേരിഞ്ഞാലിക്കോണം കുളത്തിന് സമീപത്ത് നിന്നും പാകപ്പെടുത്തി സൂക്ഷിച്ചിരുന്ന 450 ലിറ്റർ കോട എക്സൈസ് കണ്ടെത്തി നശിപ്പിച്ചു. തിരുപുറം എക്സൈസ് നടത്തിയ പരിശോധനയിലാണ് വാറ്റുന്നതിലേക്കയി പാകപ്പെടുത്തി സൂക്ഷിച്ചിരുന്ന കോട കണ്ടെത്തിയത്.സംഭവത്തിൽ വാറ്റ് നടത്തുന്നതിനായി കോട പാകപ്പെടുത്തി സൂക്ഷിച്ചിരുന്ന അശോകൻ എന്ന ആളിന്റെ പേരിൽ എക്‌സസൈസ് അബ്കാരി കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായി തെരച്ചിൽ തുടരുന്നു.തിരുപുറം എക്സൈസ് ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് റെയ്ഡ് നടത്തിയതും കോട കണ്ടെത്തി നശിപ്പിച്ചതും.കോട പാകപ്പെടുത്തി സൂക്ഷിച്ചിരുന്ന അശോകൻ എന്ന പ്രതിക്കെതിരെ നിലവിൽ 60 ഓളം അബ്കാരി കേസുകൾ ഉണ്ട്. തിരുപുറം എക്‌സൈസ് ഇൻസ്‌പെക്ടർ പ്രമോദ്.എസ്,പ്രിവന്റീവ് ഓഫീസർമാരായ കെ.ഷാജി,എസ്.ബി. വിജയകുമാർ,സി.ഇ.ഒ മാരായ രഞ്ജിത്,രാജേഷ്,അജയ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |