തിരുവനന്തപുരം: സൈബർ അധിക്ഷേപങ്ങൾ തടയാനെന്ന പേരിൽ ഇടതു സർക്കാർ കൊണ്ടുവന്ന മാദ്ധ്യമ മാരണ ഓർഡിനൻസ് ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.സമൂഹ വാർത്താമാദ്ധ്യമങ്ങളിലൂടെ വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും പതിനായിരം രൂപവരെ പിഴയും ലഭിക്കാവുന്ന വിധത്തിലാണ് കേരളാ പൊലീസ് ആക്ടിൽ ഭേദഗതി വരുത്തി 118 (എ) എന്ന ഉപവകുപ്പ് ചേർത്തത്. പൊലീസിന് സ്വമേധയാ കേസെടുക്കാൻ കഴിയുന്ന കോഗ്‌നസിബിൾ വകുപ്പായതിനാൽ വ്യത്യസ്ത രാഷ്ട്രീയാഭിപ്രായങ്ങൾ പറയുന്ന മാദ്ധ്യമങ്ങളെയും വ്യക്തികളെയും നിശബ്ദരാക്കാൻ സർക്കാരിന് കഴിയും.
ഒരു വാർത്തയോ, ചിത്രമോ, അഭിപ്രായ പ്രകടനമോ വ്യക്തിഹത്യയും അപകീർത്തികരവുമാണെന്ന് പൊലീസ് എങ്ങനെ തിരുമാനിക്കും. സർക്കാരിനെതിരെ പത്രസമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെയും കേസെടുക്കാം. തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് സർക്കാരിനെതിരെ സംസാരിക്കുന്നവരുടെ വായടപ്പിക്കാനാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്ന് ചെന്നിത്തല ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |