അശ്ലീല സിനിമകളിലൂടെയാണ് മുഖ്യധാരയിൽ പ്രവേശിച്ചതെങ്കിലും പിന്നീട് ബോളിവുഡ് സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായി മാറി പേരെടുത്ത നടിയാണ് സണ്ണി ലിയോൺ. 'മധുരരാജ' എന്ന മമ്മൂട്ടി ചിത്രത്തിലൂലെ ഒരു ഗാനരംഗത്തിലൂടെ മലയാള സിനിമയിലേക്കും സണ്ണി രംഗപ്രവേശം ചെയ്തതോടെ മലയാളി സിനിമാ പ്രേക്ഷകർക്കും പ്രിയങ്കരിയായി താരം മാറുകയായിരുന്നു.
സോഷ്യൽ മീഡിയയിലെയും സ്ഥിരം സാന്നിദ്ധ്യമായ സണ്ണിക്ക് നിലവിൽ 41.6 മില്ല്യൺ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സാണ് ഉള്ളത്. അതുകൊണ്ടുതന്നെ തന്റെ ആരാധകർക്കായി സ്ഥിരം ചിത്രങ്ങളും വീഡിയോകളും സണ്ണി പോസ്റ്റ് ചെയ്യാറുമുണ്ട്. ഇത്തവണ ഒരു ചുവന്ന ലോ നെക്ക് ഫ്രോക്കും ഫ്രഞ്ച് മാതൃകയിലുള്ള തൊപ്പിയും ധരിച്ചുകൊണ്ടാണ് താരം ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
'ഞങ്ങൾക്ക് ഡ്രസ് അപ്പ് കളിക്കാൻ അവസരം കിട്ടുമ്പോൾ' എന്നാണ് തന്റെ പുതിയ ചിത്രങ്ങൾക്കടിയിലായി താരം കുറിച്ചിരിക്കുന്നത്. ഒപ്പം ഇതുമായി ബന്ധപ്പെട്ട ഒരു 'കിടിലൻ വീഡിയോ'യും ഉടൻ തന്നെ പോസ്റ്റ് ചെയ്യുമെന്നും സണ്ണി ലിയോൺ ഈ പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |