ഓയൂർ: 16കാരിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി പിടിയിൽ. പൂയപ്പള്ളി, മരുതമൺപള്ളി കാറ്റാടി ആഷിഷ് വില്ലയിൽ ആഷിഷ്(24) ആണ് പിടിയിലായത്. കഴിഞ്ഞ വർഷം നവംബർ 25 നായിരുന്നു സംഭവം. ചടയമംഗലം സ്വദേശിയായ പെൺകുട്ടിയെ പരവൂർ കാപ്പിലുള്ള ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കേസിൽ ഓയൂർ മീയ്യന സ്വദേശികളായ അസറുദീൻ,അഫ്‌സൽ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത്തിരുന്നു.ചടയമംഗലം പൊലീസ് ഇൻസ്‌പെക്ടർ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.