തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയെ കുറ്റക്കാരനല്ലെന്നുകണ്ട് വെറുതെവിട്ടു. പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി എം.അൻസൽനെയാണ് പോക്‌സോ അതിവേഗകോടതി ജഡ്ജി അഞ്ജു മീരാ ബിർല വെറുതെവിട്ടത്. അതിജീവിതയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചുവെന്നുമായിരുന്നു കേസ്. കേസിൽ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചെങ്കിലും പ്രതി കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കേസിന്റെ വിചാരണമദ്ധ്യേ പ്രതി വീണ്ടും കുറ്റം ചെയ്തുവെന്ന് പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരുകേസിലും പ്രതി കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചു. രണ്ട് കേസിലും പ്രതിഭാഗത്തിനുവേണ്ടി എ.സന്തോഷ്‌കുമാർ, വിനോദ് കൈപ്പാടി, മഞ്ജു.എം എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |