തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മികച്ച വിജയം നേടുമെന്ന് സി.പി.എമ്മിന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ്. സാധാരണ ജനങ്ങൾ സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നാണ് സർക്കാരിനെ വിലയിരുത്തുക. അതുകൊണ്ട്, സർക്കാർ എന്തുചെയ്തു എന്ന പതിവുചോദ്യം ഉയരാത്ത തിരഞ്ഞെടുപ്പാണിതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. മലയാളി നിരാശയോടെ നിന്ന കാലത്തെ നിശ്ചയദാർഢ്യത്തോടെ അഭിമുഖീകരിച്ച സർക്കാർ, പ്രതിസന്ധിയുടെ കാലത്തും നന്മയുടെ വഴിയിൽ ഒരുപാട് ചെയ്യാനാകുമെന്ന് തെളിയിച്ചു. പദ്ധതി വിഹിതത്തിന്റെ 25 ശതമാനത്തിലധികം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൽകി. സ്ത്രീ ശാക്തീകരണത്തിൽ മാതൃകയായെന്നും പോസ്റ്റിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |