ബീജിംഗ് : ഭാര്യയെ ചതിച്ച് മറ്റൊരു സ്ത്രീയുമായി കിടക്ക പങ്കിട്ട യുവാവിന് രാജാക്കൻമാരുടെ കാലത്തെ ശിക്ഷ വിധിച്ച് ഭാര്യയുടെ പ്രതികാരം. തെക്കൻ ചൈനയിലെ മാവോമിംഗ് നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശിക്ഷ നടപ്പിലാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലാണ് വൈറലായത്. സ്ത്രീയുമായി കിടക്ക പങ്കിടുന്ന മുറിയിലേക്ക് ഇരച്ചു കയറുന്ന ആളുകൾ യുവാവിനെ പിടികൂടി മുള കൊണ്ടുള്ള കൂട്ടിൽ ബന്ധിക്കുന്നതാണ് വീഡിയോയിലുള്ളത്. അവിഹിതത്തിന് പിടികൂടുന്നവരെ ചൈനയിലെ പുരാതനമായ മിംഗ് രാജവംശത്തിലും (എ ഡി 1368 -1644) ക്വിംഗ് രാജവംശത്തിലും (എ ഡി 1644 - 1912) പന്നികളെ കുടുക്കുന്ന കൂട്ടിനുള്ളിലാക്കി നദികളിൽ വലിച്ചെറിയുന്ന ശിക്ഷാ രീതി നടപ്പിലാക്കിയിരുന്നു. ഇതേ മാർഗമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നടപ്പിലാക്കിയത്.
മുളകൊണ്ടുള്ള കൂട്ടിലിട്ട യുവാവിനെ നദിയിൽ മുക്കിയെങ്കിലും ജീവനോടെ രക്ഷപ്പെടുത്താനായെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ, ഗുരുതരമായ പരുക്കുകളേറ്റില്ലെന്നും ഇയാളിപ്പോൾ ആശുപത്രിയിലാണെന്നും അറിയിച്ച പൊലീസ് സംഭവത്തിൽ ഉൾപ്പെട്ട സംഘത്തിലെ നാല് അംഗങ്ങളെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. 'പന്നി കൂട്ടിൽ മുക്കുക' എന്ന ശിക്ഷാരീതി നിലവിലെ ചൈനീസ് നിയമപ്രകാരം അംഗീകരിക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |