ബോളിവുഡ് സിനിമ മേഖലയിൽ ഏറെ ശ്രദ്ധേയമായിവരുന്നതിനിടെയാണ് വ്യക്തിപരമായ കാരണങ്ങളാൽ സൈറ വസീം അഭിനയം അവസാനിപ്പിക്കുന്നത്. മതപരമായ കാരണങ്ങൾകൊണ്ട് അഭിനയം അവസാനിപ്പിക്കുകയാണെന്നാണ് താരം പറഞ്ഞിരുന്നത്.പിന്നാലെ തന്റെ ചിത്രങ്ങൾ പങ്കുവയ്‌ക്കരുതെന്ന ആഭ്യാർത്ഥനയും സൈറ വസീം നടത്തിയിരുന്നു.
ഒരു വർഷത്തിന് ശേഷം വീണ്ടും അതേ ആവശ്യവുമായാണ് നടി എത്തിയിരിക്കുന്നത്. തന്റെ ചിത്രങ്ങൾ ആരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്ന് സൈറ ആവർത്തിച്ചു. ഒരു വർഷം മുമ്പ് തന്റെ ഫാൻ പേജിന് അയച്ച സന്ദേശമാണ് താരം വീണ്ടും പങ്കുവെച്ചിരിക്കുന്നത്. സിനിമ മേഖല വിട്ടിട്ടും പഴയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് സൈറയുടെ പുതിയ അഭ്യർത്ഥന.
"പ്രിയപ്പെട്ടവരെ, എന്നോടു നിരന്തരം കാണിച്ച സ്നേഹത്തിനും സഹാനുഭൂതിക്കും അളവറ്റ നന്ദി പറയുന്നു. നിങ്ങളായിരുന്നു എന്റെ ശക്തിയും പ്രചോദനവും. എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ കൈവശമുള്ള എന്റെ ചിത്രങ്ങള്‍ ഒഴിവാക്കാന്‍ ഒരിക്കല്‍ക്കൂടി അഭ്യര്‍ഥിക്കുന്നു. ഇന്റര്‍നെറ്റില്‍ നിന്ന് ചിത്രങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക എന്നത് അസാധ്യമാണെന്ന് എനിക്കറിയാം. എന്നാല്‍ നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമുമുണ്ട്. എന്റെ ചിത്രങ്ങള്‍ കഴിയുന്നത്ര ഷെയര്‍ ചെയ്യാതിരിക്കുക. അഭിനയത്തില്‍ സജീവമായിരുന്നപ്പോള്‍ എന്നെ സഹായിച്ചതുപോലെ ഈ വിഷമഘട്ടത്തിലും നിങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. എന്നോടൊപ്പമുള്ള യാത്രയ്ക്ക് നന്ദി പറയുന്നു. ഞാന്‍ പുതിയൊരു ജീവിതത്തിലേക്കു കടക്കുകയാണ്." സൈറ കുറിച്ചു.
A message I had shared with my fan pages last year. Sharing it again just in case you haven’t read it before :)) Thenks :))
Posted by Zaira Wasim on Friday, 20 November 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |