വാഷിംഗ്ടൺ:കൊവിഡ് കാലത്ത് സാമൂഹിക അകലം ഒരു പ്രധാന ഘടകമാണ്. സാമൂഹിക അകലം കൃത്യമായി പാലിക്കാൻ സഹായിക്കുന്ന ഒരു വസ്ത്രം അവതരിപ്പിച്ചിരിക്കുകയാണ് അമേരിക്കൻ സ്വദേശിനിയും ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററുമായ ഷെയ്.
ആഘോഷങ്ങളിൽ ധരിക്കാനും സാമൂഹ്യ അകലം പാലിക്കണമെന്ന സന്ദേശം നൽകാനും സഹായിക്കുന്ന ഗൗണാണിത്. രണ്ട് മാസം കൊണ്ടാണ് ഷെയ് ഈ ഗൗൺ തയ്യാറാക്കിയത്.
പിങ്ക് നെറ്റിൽ തീർത്ത ഈ അതിമനോഹരമായ ഗൗൺ ആറടി അകലത്തിലാണ് വിടർന്ന് നിൽക്കുന്നത്. വിവാഹാഘോഷം പോലുള്ള പരിപാടികളിൽ തിളങ്ങാൻ ഈ വസ്ത്രം മതിയാകും. കൂടാതെ, ചുറ്റുമുള്ളവരെ ആറടി അകലത്തിൽ നിറുത്തുകയു ചെയ്യാം.
ഈ വസ്ത്രം നിർമ്മിക്കാനെടുത്ത അധ്വാനത്തെ പറ്റിയും ഷെയ് തന്റെ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നുണ്ട്. 200 യാഡ് (180 മീറ്ററോളം) നീളമുള്ള തുണിയാണ് സ്കർട്ടിനായി ഉപയോഗിച്ചിരിക്കുന്നത്. ആഴ്ചകളെടുത്തു ഇത് തുന്നി തീർക്കാൻ.ഗൗണിന്റെ മുകൾ ഭാഗം കൈ കൊണ്ട് തയിച്ച് എടുക്കുകയായിരുന്നു ഇതിനും രണ്ടാഴ്ച വേണ്ടി വന്നു.
ഒടുവിൽ, രണ്ട് മാസം നീണ്ട കഠിനാധ്വാനത്തിന് ശേഷം ഷെയ് തന്റെ ഗൗണിന്റെ ചിത്രങ്ങളും മേക്കിംഗ് വീഡിയോയും ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തു. ഗൗൺ മുഴുവനായി കാണുന്ന വിധത്തിൽ ഫോട്ടോകൾ പകർത്താനായി ഫോട്ടോ ഷൂട്ട് നടത്താൻ പാർക്കിംഗ് ഏരിയയാണ് ഷെയ് ഉപയോഗിച്ചത്. എന്തായാലും ഷെയുടെ ഗൗണിനെ സമൂഹമാദ്ധ്യമങ്ങൾ നെഞ്ചോട് ചേർത്തു കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |