പത്തനംതിട്ട : പച്ചമണ്ണ് കടത്തുമായി ബന്ധപ്പെട്ട് കോയിപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. 4 ടിപ്പർ ലോറികളും ഒരു ഹിറ്റാച്ചിയും പിടിച്ചെടുത്തു ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്
ഡി വൈ എസ് പി ആർ.ജോസിന്റെ നിർദ്ദേശാനുസരണം ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസുദ്യോഗസ്ഥരായ റാഫി, ശരത് എന്നിവർ ചേർന്നാണ് പിടികൂടിയത്. ടിപ്പർ ഡ്രൈവർമാരായ ചെറുകോൽ പുഴ മണപ്പുറത്തു വീട്ടിൽ മനോജ് (37), എടപ്പാവൂർ പൂവത്തുങ്കൽ രാജേഷ് (37), തോട്ടപ്പുഴശ്ശേരി വയറൻകുന്നിൽ വീട്ടിൽ ഓമനക്കുട്ടൻ (49), ചുവട്ടുപാറ ഓടലോലിൽ വീട്ടിൽ ജോമോൻ മാത്യു (27), ഹിറ്റാച്ചി ഡ്രൈവർ അയിരൂർ കാഞ്ഞേറ്റ്കര കൊച്ചുമേലേതിൽ അനിൽ ആർ നായർ (41) എന്നിവരാണ് പിടിയിലായത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |