കൊച്ചി: ഇടതുപക്ഷ സ്ഥാനാർത്ഥി സ്ത്രീയെ അപമാനിച്ച കേസിലെ പ്രതിയായതിനാൽ വേറെ സ്ഥാനാർത്ഥിയെ നിർത്തി സി.പി.എം. എന്നാൽ പാർട്ടി ഇക്കാര്യം പരസ്യമാക്കിയിട്ടില്ല. കൊച്ചി കോര്‍പറേഷനില്‍ പോണേക്കര ഡിവിഷനിലെ ഇടതുപക്ഷ സ്ഥാനാർത്ഥി ധനേഷ് മാത്യു മാഞ്ഞൂരാന് പകരമാണ് പാർട്ടി മറ്റൊരു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത്.
മാഞ്ഞൂരാന്റെ സ്ഥാനാർത്ഥിത്വം സി.പി.എം ആവശ്യപ്പെട്ടത് ഘടക കക്ഷിയായ കേരള കോൺഗ്രസ്(എം) തള്ളിയിരുന്നു. കേരള കോൺഗ്രസിന്റെ(എം) തീരുമാനം പ്രതികൂലമായതോടെ സി.പി.എമ്മിന്റെ പ്രാദേശിക നേതാവ് പി.വി ഷാജി ഇവിടെ സ്വതന്ത്രനായി പത്രിക നൽകുകയായിരുന്നു.
പാർട്ടി പ്രവര്‍ത്തകരുടെയും പ്രാദേശിക നേതൃത്വത്തിന്റെയും പൂര്‍ണ പിന്തുണ സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിക്കുന്ന ഷാജിക്കാണെങ്കിലും മുന്നണി മര്യാദയുടെ പേരില്‍ പരസ്യമായി ഇക്കാര്യം വ്യക്തമാക്കാൻ കഴിയാത്ത അവസ്ഥയിലാണ് നിലവിൽ സി.പി.എം. ഇതോടെ പാർട്ടിയുടെ സിറ്റിംഗ് സീറ്റ് ആയ പോണേക്കരയിൽ രണ്ട് സ്ഥാനാർത്ഥികളാണ് ഇടതുപക്ഷത്തിനായി വോട്ട് തേടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |