മലപ്പുറം: കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ ആളില്ലാത്ത വീടുകളിൽ മോഷണം പതിവാക്കിയ പ്രതിയുമായി നിലമ്പൂർ പൊലീസ് തെളിവെടുത്തു. വഴിക്കടവ് പൂവ്വത്തിപൊയിൽ സ്വദേശി വാക്കയിൽ അക്ബറിനെയാണ് (52) വടപുറത്തും ചന്തക്കുന്നിലുമെത്തിച്ച് തെളിവെടുത്തത്. കഴിഞ്ഞ ജൂലൈ 26ന് അദ്ധ്യാപക ദമ്പതികളുടെ വീട്ടിൽ വാതിൽ വെട്ടിപ്പൊളിച്ച് മോഷണശ്രമം നടന്നിരുന്നു. പേരാമ്പ്രയിലെ കുടുംബവീട്ടിൽ വിരുന്ന് കഴിഞ്ഞ് തിരിച്ചെത്തിയ സാജുവും ഭാര്യയും വീടിന്റെ വാതിലും അലമാരകളും തകർത്ത നിലയിലാണ് കണ്ടത്. മറ്റൊരു കേസിൽ കസ്റ്റഡിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് വടപുറത്തെ മോഷണക്കുറ്റമേറ്റത്. ചന്തക്കുന്ന് വെള്ളിയംപാടത്ത് മാട്ടുമ്മൽ റുബീനയുടെ വീട്ടിലെ മോഷണക്കുറ്റവും പ്രതി സമ്മതിച്ചു. ഇവിടെ നിന്നും കമ്മലും ആയിരം രൂപയും നഷ്ടപ്പെട്ടിരുന്നു. അദ്ധ്യാപക ദമ്പതികളുടെ വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കൾ ബാങ്ക് ലോക്കറിലായതിനാൽ മോഷ്ടാവിന് ഒന്നും ലഭിച്ചിരുന്നുമില്ല.തെളിവെടുപ്പിന് ശേഷം പ്രതിയെ വീണ്ടും കോടതിയിലെത്തിച്ച് റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |